Links

മാധവന്‍ കുട്ടിയും മനുഷ്യാവകാശവും!

ഒന്നും എഴുതേണ്ട എന്ന് വിചാരിച്ചതാണ്. പക്ഷെ പത്രങ്ങള്‍ വായിക്കുമ്പോള്‍ ചാനലുകളില്‍ ചര്‍ച്ചകള്‍ കാണുമ്പോള്‍ വല്ലാത്ത ധാര്‍മ്മികരോഷം തോന്നുന്നു. പ്രബുദ്ധകേരളം എങ്ങോട്ടാണ് പോകുന്നത്? ഇന്ന് ഒരുവകപ്പെട്ട ബുദ്ധിജീവികളും സാംസ്ക്കാരികനായകന്മാരും എല്ലാം ഇടത് പക്ഷത്തിന്റെ കൂടെയാണ്. ഇടത് പക്ഷത്തിന്റെ കൂടെ നിന്നാലേ ബുദ്ധിജീവിയും സാംസ്ക്കാരികനായകന്മാരും ആയി അംഗീകാരം ലഭിക്കൂ എന്നതാണ് കേരളത്തിലെ അവസ്ഥ. മറ്റുള്ളവരെല്ലാം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചെരുപ്പ് നക്കികള്‍ ആയിരിക്കും എന്നതാണ് മാര്‍ക്സിയന്‍ വീക്ഷണശാസ്ത്രം.

സാക്ഷാല്‍ സുകുമാര്‍ അഴീക്കോടിനെ വെല്ലുന്ന ഒരു സാംസ്ക്കാരികനായകന്‍ ഇപ്പോള്‍ കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് മാധവന്‍ കുട്ടി. മാധവന്‍ കുട്ടിയുടെ ലീലാവിലാസങ്ങളെ പറ്റി ജനശക്തിയില്‍ വന്ന ഒരു ലേഖനം എനിക്ക് മെയിലില്‍ അയച്ചുകിട്ടിയത് താഴെ ചേര്‍ക്കുന്നു. മെയില്‍ അയച്ച കുന്നിമണി എന്ന സുഹൃത്തിനോട് കടപ്പാട്.
madavankkutty
(മുകളില്‍ വലത് ഭാഗത്തെ ചതുരത്തില്‍ ക്ലിക്ക് ചെയ്താല്‍ ഫുള്‍ സ്ക്രീനില്‍ വായിക്കാം)

പിണറായി വിജയന് ഒരു തുറന്ന കത്ത് !

ബഹുമാനപ്പെട്ട പിണറായി സഖാവിന്,

താങ്കള്‍ തീര്‍ച്ചയായും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതനായ ഒരു നേതാവാണ്. എന്നാല്‍ പാര്‍ട്ടി എന്നത് ഒരു തുടര്‍ച്ചയാണ്. അനേകലക്ഷം ആളുകളുടെ ആശയും പ്രതീക്ഷയുമാണ്‍ ആ പാര്‍ട്ടി. താങ്കള്‍ക്ക് ശേഷവും പാര്‍ട്ടി നില നില്‍ക്കേണ്ടതുണ്ട്. ലാവലിന്‍ കേസിനെ പറ്റി താങ്കളും മറ്റ് പാര്‍ട്ടി നേതാക്കളും എന്ത് തന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഇതില്‍ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് എന്ന ഒരു ധാരണയുണ്ട്. ഈ കേസ് അടിസ്ഥാനമില്ലാത്തതാണെന്നും വെറും രാഷ്ട്രീയപ്രേരിതമാണെന്നും താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ എന്ത്കൊണ്ട് വിചാരണയെ നേരിട്ട് തന്റെ നിരപരാധിത്വം തെളിയിച്ചുകൂട എന്ന സാമാന്യയുക്തിയാണ് ജനങ്ങള്‍ക്കുള്ളത്. കേസിനെ ഇങ്ങനെ പ്രതിരോധിക്കുന്നത് താന്‍ ശിക്ഷിക്കപ്പെടുമല്ലോ എന്ന ഭീതി കൊണ്ടാണെന്നും ജനം സംശയിക്കുന്നുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷമായി വോട്ട് ചെയ്യാറുള്ള ഒരാള്‍ പോലും താങ്കളുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ കാരണം താങ്കള്‍ കുറ്റക്കാരന്‍ ആയിരിക്കാം എന്ന നിഗമനത്തിലാണ്. ഉറച്ച പാര്‍ട്ടി വോട്ട് എന്നത് എന്നെന്നേക്കുമായി സുരക്ഷിതമായ ഫിക്സ്ഡ് ഡിപ്പോസിറ്റ് അല്ല എന്ന് താങ്കളെങ്കിലും തിരിച്ചറിയണം. അതേ പോലെ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പൊതുസമൂഹത്തിന്റെ സംശയം ദൂരീകരിക്കാനുള്ള ബാധ്യതയും താങ്കള്‍ക്കുണ്ട്.

പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ ഗവര്‍ണ്ണര്‍ തീരുമാനം എടുത്തത് നീതിയുക്തമായും നിഷ്പക്ഷമായും അദ്ദേഹം കാര്യങ്ങളെ വിലയിരുത്തിയത്കൊണ്ടാണ്. വിധി വരേണ്ടത് കോടതിയില്‍ നിന്നാണ്. താങ്കളുടെ ഭാഗം വാദിക്കാന്‍ അവിടെ മതിയായ അവസരങ്ങളുണ്ട്. കോടതിക്ക് പുറത്ത് ഇനിയും ചെറുത്ത് നില്‍പ്പ് സംഘടിപ്പിക്കുന്നത് , താങ്കള്‍ നിയമങ്ങള്‍ക്കും കോടതികള്‍ക്കും അതീതനായ വ്യക്തിയാണെന്ന് സ്വയം കരുതുന്നതായേ ജനങ്ങള്‍ക്ക് തോന്നുകയുള്ളൂ. ഏത് അളവു കോല്‍ ഉപയോഗിച്ചാലും ഇനിയും ബഹളങ്ങള്‍ ഉണ്ടാക്കാതെ കേസിനെ ധീരമായി നേരിടുന്നതാണ് മാന്യത. അല്ലെങ്കില്‍ തന്നെ വേറെ മാര്‍ഗ്ഗം താങ്കളുടെ മുന്നില്‍ ഇല്ല. കോലാഹലങ്ങള്‍ ഉണ്ടാക്കാതെ കേസിനെ നേരിട്ടാല്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാന്‍ ക്രമേണ കഴിയും. എന്നാല്‍ ഇത്തരം ജനാധിപത്യ മര്യാദകളില്‍ താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കും ഇപ്പോഴെങ്കിലും ആഭിമുഖ്യം കൈവരുമോ എന്നറിയില്ല. ഏതായാലും മറ്റുള്ളവരെ ഉപദേശിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ ഞങ്ങള്‍ക്കും ബാധകമാണ് എന്ന് സിവില്‍ സമൂഹത്തിന് മുന്‍പില്‍ സാക്ഷ്യപ്പെടുത്താനുള്ള അവസരമാണ് താങ്കള്‍ക്ക് കൈവന്നിട്ടുള്ളത്. അത് മറക്കണ്ട.

എന്ന് ,

വിധേയന്‍,

കെ.പി.എസ്.

Mathrubhumi

എവിടെ സമാധാനം ? (വീഡിയോ പോസ്റ്റ്)

ഏതായാലും ഒരു ബ്ലോഗ് ഉള്ളതല്ലെ. രണ്ട് വര്‍ത്തമാനം പറയാം. ടൈപ്പ് ചെയ്യാനൊന്നും വയ്യ. ഇവിടെ കിടക്കട്ടെ ഒരു രസത്തിന്.